വിജയമുറപ്പിക്കാം, മികച്ച തീരുമാനങ്ങളിലൂടെ !

Reading Time: 2 minutes

ഞാൻ സച്ചിൻ സെബാസ്റ്റ്യൻ

“വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാനിവിടെ നിൽക്കുന്നത്. UK ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ ഏർനെസ്റ് ആൻഡ് യങ് ഗ്ലോബൽ ലിമിറ്റഡിൽ ആകർഷകമായ സാലറിയിൽ ജോലി ചെയ്യുകയാണ് ഞാനിപ്പോൾ. ഈ കമ്പനിയിൽ ജോലി ചെയ്യാൻ എനിക്കു കഴിഞ്ഞതു കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും നല്ല ശിക്ഷണത്തിലൂടെയും കരിയർ ഉയർത്താൻ എനിക്ക് സാധിച്ചതുകൊണ്ടാണ്.

മിക്ക കുട്ടികൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഭാവിയെ ത്വരിതപ്പെടുത്തുന്ന രീതിയിലുള്ള പഠന രീതികളും ലഭിക്കാത്തത് കൊണ്ട് അവരുടെ ഭാവി അനിശ്ചിതാവസ്ഥയിലാവുന്നുണ്ട്.

അതുകൊണ്ടാണ് എന്റെ അനുഭവങ്ങൾ, അറിവുകൾ ഭാവിയിലെ യുവാക്കൾക്ക് വേണ്ടി ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ഞാൻ നിങ്ങൾക്ക് വേണ്ടി വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത് പ്രധാനമായും ഈ പോയിന്റുകളാണ് (ചുവടെ).

  • ഒരു CAയുടെ ഒപ്പ് വളരെ വിലയേറിയതാണ്. എന്തുകൊണ്ട്?
  • CA പഠനത്തോടൊപ്പം തന്നെ SALARYയും സ്വന്തമാക്കാം.
  • ആകർഷണീയമായ SALARYയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ജോലിസാധ്യതകൾ.
  • CA: തുച്ഛമായ പഠനച്ചിലവ്, ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രൊഫെഷണൽ ജോലി.
  • ഇഷ്ടമുള്ളിടത്തോളം കാലം ജോലി ചെയ്യാം, വിരമിക്കൽ എന്നൊരു കാര്യം ചാർട്ടേർഡ് അക്കൗണ്ടന്റിനില്ല.

പ്ലസ് ടു കഴിയുമ്പോൾ ഫീസ് അധികമാവാത്ത ഡിഗ്രി കോഴ്സുകൾ എടുക്കുന്നവരാണ് നല്ലൊരു ശതമാനവും. പക്ഷെ കൃത്യമായ ഒരു ലക്ഷ്യമില്ലാതെയാണ് കുട്ടികൾ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നത്.

ഡിഗ്രിയുടെ തന്നെ മാസ്റ്റർ കോഴ്സുകളിലേക്ക് പോയാലും നല്ലൊരു ജോലി ഉറപ്പിക്കാനാവില്ല. പിന്നെയുള്ള പ്രൊഫഷണൽ കോഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുന്നത് പലപ്പോഴും എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്സുകളാണ്. അതിൽ നേരിടേണ്ടി വരുന്ന വർധിച്ച ഫീസും എൻജിനീയറിങ് പഠിച്ചിറങ്ങിയവരുടെ തൊഴിലില്ലായ്മയും പലരുടെയും ഭാവി നിലച്ചുപോകാൻ കാരണമാകുന്നു. ഈ പ്രൊഫഷണൽ കോഴ്സുകൾക്ക് ശേഷവും മറ്റ് പ്രഫഷണൽ കോഴ്സുകൾ തേടിപോകുന്നവരാണ് മിക്കവരും.

ഈ സാഹചര്യങ്ങളിലാണ് CA, CMA കോഴ്സുകളുടെ പ്രാധാന്യം മനസ്സിക്കാൻ പറ്റിയത്. പ്രൊഫഷണൽ കോഴ്സ് എന്നത് മാത്രമല്ല, ഏതൊരു സാധാരണക്കാരനും മക്കളെ പഠിപ്പിക്കാൻ പറ്റുന്ന കോഴ്സാണ് CA എന്നത് ഏറ്റവും മികച്ച ഒരു കാര്യം തന്നെയാണ്.

ജീവിതാവസാനം വരെയുള്ള ജോലിയാണ് CA പ്രൊഫെഷണലിന്റേത്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഒപ്പിനാണ് വില. അതുപോലെതന്നെയാണ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റും. ഫിനാൻഷ്യൽ സ്റ്റേറ്റ് മെന്റ് അല്ലെങ്കിൽ ടാക്സ് പരമായ കാര്യങ്ങൾ ഗവൺമെന്റിൽ സമർപ്പിക്കണമെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഒപ്പ് കൂടിയേ തീരു.

  • ആർഷകമായ സാലറി പാക്കേജ്.
  • പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റൈപൻഡ് കിട്ടുന്നു.
  • പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്റെർ പാസായാൽ തന്നെ 25000 മുതൽ 50000 രൂപ വരെ സാലറി ലഭിക്കുന്നു.
  • പഠിച്ച് പൂർത്തിയായാൽ ആദ്യം തന്നെ 75000 മുതൽ 1.5 ലക്ഷം രൂപയോളം വരെ സാലറി ലഭിക്കുന്നു.

ലോകത്തെവിടെയും ആകർഷകമായ കരിയർ കെട്ടിപ്പെടുക്കാൻ CA പഠിക്കുന്നത് കൊണ്ട് സാധിക്കുന്നു. അക്കൗണ്ടിങ്ങിനെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനം സാധ്യമാകുന്നു .CAയും CMAയും തമ്മിൽ ചെറിയ വ്യത്യാസങ്ങളെ ഉള്ളു. രണ്ടും ഏകദേശം ഒരുപോലെ തന്നെയാണ്.

നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയിലും, വളർച്ചയിലുമുള്ള പുരോഗതിയ്ക്ക് CA/CMA പ്രൊഫെഷണൽസ് വലിയ പങ്കു വഹിക്കുന്നുണ്ട്. പലപ്പോഴും ഈ കോഴ്സുകളെപ്പറ്റി കുട്ടികൾക്കോ മാതാപിതാക്കൾക്കോ അറിവില്ലാത്തത് കുട്ടികളുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് തടസ്സമാകാറുണ്ട്. CA ഞാൻ പഠിച്ചു തീർത്തത് കഠിനാദ്ധ്വാനവും കൃത്യമായ പഠനവും MOMENTUM അക്കാദമിയിൽ നിന്നുള്ള മികച്ച പരിശീലനവും കൊണ്ട് മാത്രമാണ്.

ഞാനിപ്പോഴും ഓർക്കുന്നു, CA യ്ക്ക് പഠിച്ച accounting, financial management, costing എന്നിവയുടെ കോൺസെപ്റ്റസുകൾ പഠിപ്പിച്ച രീതികൾ, അങ്ങനെയുള്ള മികച്ച പരിശീലനം കൊണ്ട് എനിക്ക് എന്റെ സ്വപ്ന ജോലി കരസ്ഥമാക്കാൻ പറ്റി. ഞാനിപ്പോൾ ഏർനെസ്റ് ആൻഡ് യങ് ഗ്ലോബൽ ലിമിറ്റഡിൽ വർക്ക് ചെയ്യുമ്പോൾ എന്നെ പഠിപ്പിച്ച അധ്യാപകർക്കും മൊമെന്റം അക്കാദമിയ്ക്കും ഞാൻ നന്ദി പറയുന്നു.

കൂടാതെ ഈ മേഖലയിൽ വിജയം കൈവരിച്ച എന്റെ സുഹൃത്തുക്കളാണ് കേരള ഫിനാൻഷ്യൽ കോർപറേഷനിൽ മനേജരായി ജോലി ചെയ്യുന്ന സോന വർഗീസ്, Hurmuz Accountancy Consultants & Services LLCൽ ഓഡിറ്റ് മാനേജർ ആയി ജോലി നോക്കുന്ന ആശിഷ് എന്നിവർ.ഈ അവസരത്തിൽ ഞാൻ അവരെയും അഭിനന്ദിക്കുന്നു. അത് മാത്രമല്ല എല്ലാവർക്കും നിങ്ങൾക്കിഷ്ടപ്പെട്ട മേഖലകൾ കണ്ടെത്തി തിളങ്ങാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.”


Also read

ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുമ്പോൾ !

CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ […]

CA Vs CMA

കോഴ്സ് സ്ട്രക്ച്ചർ CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു. CA ഫൗണ്ടേഷൻ CA ഇന്റർമീഡിയറ്റ് CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും പ്ലസ് […]

അധികമാർക്കുമറിയാത്ത CMA കോഴ്സ് ; പഠിച്ചാൽ മികച്ച കരിയർ ഉറപ്പ് !

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി […]