CA Vs CMA

Reading Time: < 1 minute

കോഴ്സ് സ്ട്രക്ച്ചർ

CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു.

  • CA ഫൗണ്ടേഷൻ
  • CA ഇന്റർമീഡിയറ്റ്
  • CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും

പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CA യ്ക്ക് ചേരാനുള്ള ഫൗണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

CMA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു

  • CMA ഫൗണ്ടേഷൻ
  • CMA ഇന്റർമീഡിയറ്റ്
  • CMA ഫൈനൽ കൂടെ ഒന്നര വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും

പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CMA യ്ക്ക് ചേരാനുള്ള ഫൌണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്

DURATION

CA

മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ്പ് ഉൾപ്പടെ മിനിമം നാലര വർഷത്തെ കോഴ്‌സാണ് CA.

CMA

ഒന്നര വർഷത്തെ നിർബന്ധിത ട്രെയിനിങ് ഉൾപ്പടെ മിനിമം 3 -4 വർഷത്തെ കോഴ്‌സാണ് CMA.

കോഴ്സിന്റെ ഡിമാൻഡ്

CA

വിവിധ മേഖലകളിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ അറിവ് വളരെ ഉപകാരപ്രദമായതുകൊണ്ട് അവരുടെ ഡിമാൻഡ് കോർപ്പറേറ്റ് ലോകത്ത് ദിവസം തോറും വർധിച്ചു വരികയാണ്.

CMA

ലാർജ് സ്കെയിൽ കമ്പനികളെ മാറ്റിനിർത്തിയാൽ എല്ലാ കമ്പനികൾക്കും കോസ്റ്റ് ഓഡിറ്റിംഗ് നടത്തണ്ട ആവശ്യമില്ല. അതുകൊണ്ട് കോസ്റ്റ് ഓഡിറ്റിംഗിന്റെ ഡിമാൻഡ് കുറവാണെങ്കിലും കാലം മാറുന്നതിനനുസരിച്ച് ഡിമാൻഡും കൂടാൻ സാധ്യത ഉണ്ട്.

ജോബ് പ്രൊഫൈൽ

ഒരു CA യുടെ ജോലികൾ ഇവയാണ്

  • സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്
  • ഇന്റെർണൽ ഓഡിറ്റ്
  • ടാക്‌സേഷനിലെ ഡയറക്ട് ആയോ ഇൻഡയറക്ട് ആയോ ഉപദേശകനാകാം
  • ട്രാൻസ്ഫർ പ്രൈസിംഗ് കൈകാര്യം ചെയ്യുന്നു
  • ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ട് മാനേജ്‌മന്റ്
  • ഇൻവെസ്റ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നു
  • സിസ്റ്റം ഓഡിറ്റ് (DISA/ CISA ക്ലിയർ ചെയ്ത ശേഷം)
  • കമ്പനിയുടെ നിയമപരമായ കാര്യങ്ങളെല്ലാം നോക്കുന്നു

ഒരു CMA യുടെ ജോലികൾ ഇവയാണ്

  • കോസ്റ്റ് അക്കൗണ്ടിംഗ്
  • കോസ്റ്റ് ഓഡിറ്റിംഗ്
  • ഫിനാൻഷ്യൽ പ്ലാനിങ്
  • ചരക്കുകളുടെയും സേവനങ്ങളുടെയും വില നിശ്ചയിക്കുക
  • ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ട് മാനേജ്‌മന്റ്
  • ഇൻവെസ്റ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നു

ആവറേജ് സാലറി

CA

ഫ്രെഷർ ചാർട്ടേഡ് അക്കൗണ്ടന്റിന് ശരാശരി 6-7 ലക്ഷം ശമ്പളം വരെ ലഭിക്കുന്നു.പിന്നീട് അനുഭവവും കഴിവും അനുസരിച്ച് സാലറി വർദ്ധിക്കുന്നു.

CA ആദ്യ ശ്രമത്തിൽ വിജയിച്ചവർക്ക് സാധാരണയായി 10-12 ലക്ഷം വരെയും റാങ്ക് ഹോൾഡർമാർക്ക് 25 ലക്ഷം വരെയും ലഭിക്കുന്നു.

CMA

ഒരു CMA യുടെ ശരാശരി ശമ്പളം 4-5 ലക്ഷം വരെയാണ്, ഇത് എക്സ്പീരിയൻസ് അനുസരിച്ചും കഴിവനുസരിച്ചും വർധിച്ചുകൊണ്ടിരിക്കുന്നു


Also read

ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുമ്പോൾ !

CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ […]

അധികമാർക്കുമറിയാത്ത CMA കോഴ്സ് ; പഠിച്ചാൽ മികച്ച കരിയർ ഉറപ്പ് !

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി […]

ഞാൻ മിനു കൃഷ്ണൻ.

“ ജീവിതത്തിലെ വളരെ സന്തോഷമുള്ളൊരു ദിവസമാണ് ഇന്ന്, കാരണം എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി പഠിച്ചിറങ്ങി ഉയർന്ന നിലയിൽ ഒരു ജോലി സ്വന്തമാക്കണമെന്ന്. […]