പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി പരക്കം പായുന്നതാണ് നമ്മൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ പുറകെ പോകുമ്പോൾ നല്ല ജോലി കിട്ടാനുള്ള സാധ്യതയും കുറയും. ഉയർന്ന ജോലി ഉറപ്പാക്കാവുന്നതും എളുപ്പത്തിൽ പഠിക്കാവുന്നതും അധിക പഠനച്ചിലവില്ലാത്തതുമായ കോഴ്സുകളെക്കുറിച്ച് അധികമാർക്കും അറിയില്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അത്തരത്തിലൊരു കോഴ്സാണ് സെർട്ടിഫൈഡ് മാനേജ്മന്റ് അക്കൗണ്ടൻസി അഥവാ കോസ്റ്റ് അക്കൗണ്ടൻസി.
Table of contents
എന്താണ് CMA
അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് ആണ് CMA. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്. മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പമായതും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതുമായ കോഴ്സാണ് CMA. പ്ലസ് ടു വാണ് കോഴ്സ് പഠിക്കാനുള്ള യോഗ്യത. സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം CMA പഠനത്തിൽ ഉൾപ്പെടുന്നു.
സിലബസ്
ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്. CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം.
ഫൗണ്ടേഷൻ – ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്. രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം. Fundamentals of accounting, Law and ethics, Economics and management, business mathematics and statistics എന്നിവയാണ് ഫൌണ്ടേഷൻ കോഴ്സിൽ പഠിക്കാനുള്ളത്.
ഇന്റർമീഡിയറ്റ് -ഫൗണ്ടേഷൻ കഴിഞ്ഞാൽ ഒരു വർഷത്തെ ഇന്റർമീഡിയറ്റ് കോഴ്സ് പഠിക്കണം. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് ഇന്റർമീഡിയറ്റ് പഠിക്കാനുള്ള മിനിമം യോഗ്യത. രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയമാണ് ഇന്റർമീഡിയറ്റിൽ പഠിക്കാനുള്ളത്. ഒന്നാം ഗ്രൂപ്പിൽ financial accounting, law and ethics, direct taxation, cost accounting എന്നീ വിഷയങ്ങളാണ് പ്രധാനമായും പഠിക്കാനുള്ളത്. operations management and strategic management, cost and management, accounting and financial management, indirect taxaion, company accounts and audit എന്നിവയാണ് രണ്ടാം ഗ്രൂപ്പിൽ പഠിക്കാനുള്ള വിഷയങ്ങൾ.
ഫൈനൽ – ഇന്റർമീഡിയറ്റ് പഠിച്ചുകഴിഞ്ഞാൽ അടുത്തത് ഒരുവർഷത്തെ ഫൈനൽ കോഴ്സാണ്. രണ്ടു ഗ്രൂപ്പുകളിലായി നാലു വിഷയങ്ങളാണ് ഫൈനലിൽ പഠിക്കാനുള്ളത്. ഗ്രൂപ്പ് ഒന്നിൽ corporate law and compliance, strategic financial management, cost management and decision making, direct tax law and international taxation എന്നീ വിഷയങ്ങളും ഗ്രൂപ്പ് രണ്ടിൽ corporate financial reporting, indirect tax law and practices, cost and management audit, strategic performance management and business valuation എന്നീ വിഷയങ്ങളുമാണ് പഠിക്കാനുള്ളത്.
CMA യുടെ അവസരങ്ങൾ
ലോകമെമ്പാടുമുള്ള അക്കൗണ്ടന്റുമാർക്കും ബിസിനസ്സിൽ പ്രവർത്തിക്കുന്ന സാമ്പത്തിക പ്രൊഫഷണലുകൾക്കുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന IMA (Institute of management accountants ) CMA യ്ക്ക് വളരെയധികം മൂല്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ആഗോള അംഗീകൃത കോഴ്സാണ് CMA. മാനേജ്മെന്റ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ മാനേജുമെന്റ് തുടങ്ങിയ കാര്യങ്ങളിൽ അറിവ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലും ലോകമെമ്പാടും നിരവധി തൊഴിൽ അവസരങ്ങളാണ് CMA സൃഷ്ടിക്കുന്നത്. പഠിച്ചിറങ്ങുന്നവർ കുറവായതുകൊണ്ട് തന്നെ തൊഴിലവസരങ്ങളും കൂടുതലാണ്. ഇന്റർമീഡിയറ്റ് പാസ്സായാൽ തന്നെ ജോലി ലഭിക്കും. ഫൈനലിന് ശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്യാമെങ്കിലും മാനേജിങ് ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ, ചീഫ് ഫിനാൻസ് ഓഫിസർ, ഫിനാൻഷ്യൽ കൺട്രോളർ, കോസ്റ്റ് കൺട്രോളർ തുടങ്ങി നിരവധി ജോലി സാധ്യതകളാണുള്ളത്.
സാലറി
ഉയർന്ന ജോലിയും ആകർഷമായ സാലറിയും സ്വന്തമാക്കാൻ CMA പഠിച്ചാൽ മതി. ജോലി ചെയ്യുന്ന ആളുടെ എക്സ്പീരിയൻസും ജോലി ചെയ്യുന്ന സ്ഥലവുമനുസരിച്ച് സാലറിയും വ്യത്യാസം വരും. ഒരു ഫിനാൻസ് മാനേജർ പ്രതിവർഷം ശരാശരി 9.3 ലക്ഷം രൂപ ശമ്പളം നേടുന്നു. സീനിയർ ഫിനാൻഷ്യൽ മാനേജുമെന്റ്, അടയ്ക്കേണ്ട അക്കൗണ്ടുകൾ, ഫിനാൻഷ്യൽ മോഡലിംഗ്, ബജറ്റിംഗ് എന്നിവയെ അടിസ്ഥാനമാക്കി ശമ്പളം വർദ്ധിപ്പിക്കുന്നു.
ഒരു ഫിനാൻഷ്യൽ അനലിസ്റ്റ് പ്രതിവർഷം ശരാശരി 4.2 ലക്ഷം രൂപ ശമ്പളം നേടുന്നു. മൂല്യനിർണ്ണയം, റിസ്ക് മാനേജ്മെന്റ് / റിസ്ക് കൺട്രോൾ, ഫിനാൻഷ്യൽ മോഡലിംഗ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് കൺട്രോളിംഗ് എന്നിവയാണ് ഈ ജോലിയുടെ ശമ്പളം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ.
അതുപോലെ കോസ്റ്റ് അക്കൗണ്ടന്റ് പ്രതിവർഷം ശരാശരി 5.4 ലക്ഷം ശമ്പളം നേടുന്നു. എക്സ്പീരിയൻസ് അനുസരിച്ച് മികച്ച രീതിയിൽ സാലറി കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മേഖലയിലെ ഒരു ചീഫ് ഫിനാൻഷ്യൽ ഓഫിസർ 29 ലക്ഷം രൂപയാണ് സാലറി നേടുന്നത്. ഇതുപോലെ ആകർഷകമായ സാലറിയാണ് CMA യിലൂടെ നേടാൻ സാധിക്കുന്നത്.